കാസർകോട്: കേരള കേന്ദ്രസർവകലാശാലയിൽ സ്വീപ്പർ തസ്തികമുതൽ ഉന്നതപദവിവരെ നിയമനം സംഘപരിവാർ പട്ടികയിൽനിന്ന് മാത്രം. സ്ഥാനക്കയറ്റത്തിനുപോലും സംഘപരിവാർ സംഘടനകൾ സർവകലാശാലാ ഉന്നതരെ സ്വാധീനിക്കുന്നതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. അസിസ്റ്റന്റ്/ അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിൽ പ്രധാനി ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ് പ്രസിഡന്റും മുൻ പ്രൊ വൈസ്ചാൻസലറുമായ അധ്യാപകനാണ്. ഇദ്ദേഹത്തെ പിവിസിയായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഇതിൽ കേസും നടക്കുന്നു. ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിൽ ഡീനായ ഇദ്ദേഹത്തിൻ്റെ വകുപ്പിൽ അധ്യാപകരായി നിയമനം ലഭിച്ചവർ സംഘപരിവാർ ഉന്നതവിദ്യാഭ്യാസ സംഘടനാനേതാക്കളും പ്രവർത്തകരുമാണ്. എബിവിപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്റ് നാഗലിംഗത്തെ ചട്ടം മറികടന്ന് സോഷ്യൽ വർക്സ് വകുപ്പിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണ് തടഞ്ഞത്. ഗുജറാത്തിലെ ബിജെപി ഭരണമാതൃകയെ വാഴ്ത്തി ഗവേഷണം നടത്തിയ ഡോ. ജി ദുർഗാറാവുവിന് പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസറായി ജോലി കിട്ടി. ഇദ്ദേഹത്തേക്കാൾ ഗവേഷണ, അധ്യാപക പരിചയവും പ്രസിദ്ധീകരണങ്ങളുമുള്ളവരെ തഴഞ്ഞായിരുന്നു നിയമനം. കൊമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റുകളിൽ നിയമിച്ചവർക്ക് പിഎച്ച്ഡി പോലുമില്ല. ജെഎൻയു ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംഘപരിവാർ അനുകൂലികളെ സുപ്രധാന തസ്തികകളിൽ ചട്ടംലംഘിച്ച് നിയമിക്കുകയാണ് കേന്ദ്ര സർക്കാർ. യുജിസി ചെയർമാനായി മോദി സർക്കാർ നിയമിച്ച എം ജഗദേശ്കുമാർ ജെഎൻയു വൈസ്ചാൻസലർ ആയിരുന്നപ്പോൾ സംഘപരിവാർ അനുകൂലികളെ അധ്യാപകരായി നിയമിച്ചത് വൻവിവാദമായി. 2017 ജൂൺ മുതൽ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് നിരവധിപേരെ ഇദ്ദേഹം നിയമിച്ചു.
Breaking News
- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen