തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയപ്പോള്‍ തിരിച്ചടികിട്ടിയത് സ്വപ്‌നസുരേഷിന് മാത്രമല്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി മാറി.
സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തപ്പോള്‍ ആ കോടതിയുടെ വരാന്തയില്‍പ്പോലും കേസ് നില്‍ക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. സാമാന്യയുക്തിയുള്ള ആരെങ്കിലും ഇങ്ങനെ ഒരു കേസെടുക്കുമോയെന്നടക്കമുള്ള കളിയാക്കലുകളും പ്രതിപക്ഷനേതാവ് നടത്തി
എന്നാല്‍ നിയമവ്യവസ്ഥയെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന വി ഡി സതീശന്റെ വാദം കൂടിയാണ് കോടതി കഴിഞ്ഞ ദിവസം തള്ളിയത്. സാമാന്യബുദ്ധിയുള്ള ആരും ചെയ്യാത്ത പണി എന്ന് സതീശന്‍ വിശേഷിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്. വി.ഡി സതീശന്റെ പഴയ പ്രതികരണം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയില്‍ വി.ഡി സതീശനെതിരെ ട്രോളുകള്‍ ഉയര്‍ന്നുകഴിഞ്ഞു.
സ്വപ്‌ന സുരേഷിൻ്റെ വിശ്വാസ്യത വര്‍ധിച്ചുവെന്നും മുന്‍പ് വി.ഡി.സതീശന്‍ പ്രസ്താവന നടത്തിയിരുന്നു.