സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എം പി, എ പി അനില്‍കുമാര്‍ എം എല്‍ എ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ഇരുവരുടെയും ചോദ്യം ചെയ്യല്‍.
സോളാര്‍ കേസിലെ പ്രതി നല്കിയ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2012-ല്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.
സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസില്‍ പ്രതിയായ സ്ത്രീയുടെ പരാതി.