വാഹനസംബന്ധമായ സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായി ഉണ്ടാകുന്ന പാളിച്ചകൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും സോഫ്റ്റ്വെയർ ചെയ്ത നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെയും അപാകതയാകൊണ്ടാണ് സംഭവിക്കുന്നത്. ഫീസ്, പിഴ എന്നിവ കണക്കാക്കുന്നതുപോലും തെറ്റുന്നു. അപേക്ഷകളിൽ പിഴവ് സംഭവിക്കുന്നതും തുടർച്ചയാണ്. ഓരോ പരാതികൾ ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ഗതാഗത കമ്മിഷണറേറ്റിന്റെ മറുപടി.
പരിഷ്കരണത്തിനനുസരിച്ച് ഇടപാടുകളുടെ സുരക്ഷയും അധോഗതിയിലാണ്. ഉടമയറിയാതെ ഉടമസ്ഥാവകാശം മാറ്റപ്പെടാൻ പോലും സാധിക്കുന്ന അവസ്ഥയിലാണ് ആപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനം. രണ്ടു വർഷം കഴിഞ്ഞിട്ടും ‘വാഹനിലെ’ പാകപ്പിഴകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിയുന്നില്ല. പൂർണമായും ഓൺലൈനാക്കുന്നതിന് ഏർപ്പെടുത്തിയ ആധാർ അധിഷ്ഠിത സംവിധാനം അപേക്ഷയിലെ സങ്കീർണതമൂലം ജനകീയമായില്ല. ഇതേക്കുറിച്ചുയർന്ന പടരാതികളും പരിഹരിക്കപ്പെടാതെ ബാക്കിയാകുന്നു.