രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനും നൽകുന്ന രാഷ്ട്രപതിയുടെ മെഡലുകൾക്ക് കേരളത്തിൽനിന്ന് അർഹരായത് പന്ത്രണ്ട് പേരാണ്. എഡിജിപി മനോജ് എബ്രഹാമിനും എസിപി ബി ജി ജോർജിനും വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹരായപ്പോൾ പത്ത് പോലീസുകാർ സ്തുത്യർഹ സേവനത്തിനുളള അവാർഡിനും അർഹരായി.
ഡിസിപി വിയു കുര്യാക്കോസ്, എസ്പി പി എ മുഹമ്മദ് ആരിഫ്, ടികെ സുബ്രമണ്യൻ (അസിസ്റ്റൻ്റ് ഡയറക്ടർ ട്രെയിനിംഗ്), എസ്പി പി സി സജീവൻ, എസ്പി കെ കെ സജീവ്, എസ്പി അജയകുമാർ വേലായുധൻ നായർ, എസ്പി ടി പി പ്രേമരാജൻ, ഡിസിപി അബ്ദുൽ റഹീം അലിക്കുഞ്ഞ്, എസ്പി രാജു കുഞ്ചൻ വെള്ളിക്കകത്ത്, എംകെ ഹരിപ്രസാദ് (ആംഡ് പൊലീസ് ഇൻസ്പെക്ടർ) എന്നിവരാണ് സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ മെഡൽ നേടിയ മലയാളികൾ.