ആർഎസ്എസ് ജാതിസംഘടനാ പരിപാടിയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് പങ്കെടുത്ത സംഭവം വിവാദങ്ങളിലേക്ക്. ഹൊസങ്കടയിൽ വി എച് പി ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ നടന്ന ബാക്കുട സേവാസമാജം കേരള-കർണാടക സമ്മേളനത്തിലാണ് മുഖ്യാതിഥിയായി മുസ്ലിം ലീഗ് എംഎൽഎ പങ്കെടുത്തത്. ആർഎസ്എസ് നേതാക്കളായ ഹെഡ്ഗേവാർ, ഗോൾവാക്കർ എന്നിവരുടെ ചിത്രങ്ങളും പരിപാടിയിലുണ്ടായിരുന്നു.
ആർഎസ്എസ് പരിപാടിയിൽ ലീഗ് എംഎൽഎ പങ്കെടുത്തതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നത്. സാമൂഹ മാധ്യമങ്ങളിലും ഇതിനെച്ചൊല്ലി ചർച്ചകളയുർന്നതോടെ ആർഎസ്എസിന്റെ പരിപാടിയിലല്ല സാമുദായിക സംഘടനയുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നാണ് എംഎൽഎയുടെ വാദം. തന്റെ ഫോട്ടോ മോർഫ് ചെയ്തതാണെന്നും, ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.