സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് സ്വന്തം ബസിടിച്ച് ഉടമ മരിച്ചു. ഇന്നലെ വൈകീട്ട് ആറുമണിയോടെ പുറ്റേക്കര സെന്ററിലായിരുന്നു ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടമുണ്ടായത്. അപകടത്തിൽ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് വീട്ടില്‍ രാഘവന്റെ മകന് രജീഷാണ് മരിച്ചത്. രജീഷിന്റെ ഉടമസ്ഥതയിലുള്ള വെണ്ണിലാവ് ബസ് മറ്റൊരു സ്വകാര്യബസിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
രജീഷ് തന്റെ ബസിൽ കണ്ടക്ടറായി ജോലിചെയ്ത് വരികയായിരുന്നു. യാത്രക്കിടെ ബസിലേക്ക് ഓടിക്കയറുന്നതിനിടെ പിടിവിട്ട് റോഡിലേക്ക് വീണ രജീഷിന്റെ ദേഹത്ത് സ്വന്തം ബസ് കറുകയായിരുന്നു.രജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.