കാല് ലക്ഷം വീടുകളില്‍ സൗരോര്ജ്ജപദ്ധതിയെത്തിക്കാന് കെ എസ് ഇ ബി
ഓണത്തിന് സംസ്ഥാനത്തെ കാല് ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജം എത്തിക്കാന്‍ കെ എസ് ഇ ബി. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി സൗരോര്‍ജത്തിലൂടെ സമാഹരിക്കുന്ന ‘സൗര’ പുരപ്പുറ സൗരോര്‍ജ പദ്ധതിവഴിയാണ് ഇത് സാധ്യമാക്കുന്നത്. അനെര്‍ട്ടുമായിചേര്‍ന്ന് 40 മെഗാവാട്ട് വൈദ്യുതി അധിക ഉല്‍പ്പാദനമാണ് ലക്ഷ്യം. പുരപ്പുറത്തെ സ്ഥലവും വെയില് ലഭ്യതയും പരിഗണിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. രണ്ടുമുതല്‍ 10 കിലോവാട്ടുവരെ ശേഷിയില്‍ സോളാര്‍ പാനലുകളാണ് സ്ഥാപിക്കുക. മൂന്നു കിലോവാട്ടുവരെ നാല്പതും പത്തു കിലോവാട്ടുവരെ ഇരുപത് ശതമാനവും സബ്സിഡിയുണ്ട്. ഇത് കഴിച്ചുള്ള തുക ഗുണഭോക്താവ് നല്‍കണം. അടുത്തവര്‍ഷം മാര്‍ച്ചിനകം 200 മെഗാവാട്ട് അധിക ഉല്‍പ്പാദനമാണ് ലക്ഷ്യം. കെഎസ്ഇബിയും അനെര്‍ട്ടും ചേര്‍ന്ന് 14,000 വീട്ടില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.