രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം.ഇവർ സഞ്ചരിച്ച കാർ ,അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്.
മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു ഇവരുടെ യാത്ര. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനിൽ പോലീസിൻ്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വർണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.
എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്ന് വ്യക്തമല്ല. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറയുന്നു. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.
വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
യുവാക്കൾ സഞ്ചരിച്ച ബെലോറെ വാഹനം സിമൻറ് ലോറിയിൽ ഇടിച്ചാണ് അപകടം. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ച അഞ്ച് പേരും. അമിതവേഗത്തിൽ കാർ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവർ നൽകിയ മൊഴി.