ഇന്നിപ്പോ എന്തൂട്ടാ ഇങ്ങളോട് പറയാന്ന് വിചാരിച്ചിങ്ങനെ ഇരിക്കുമ്പോഴാ നല്ല കിടുക്കാച്ചി ഡയലോഗുകൾ മ്മടെ നിയമസഭേന്ന് വന്നോണ്ടിരിക്കാണ്. അപ്പോ പിന്നെ അതെന്നെ ഇന്നങ്ങട്ട് പെടക്കാന്ന് വച്ചു.
പിണറായി ക്യാപ്റ്റനായ പുത്യേ സർക്കാരിന്റെ 21 മന്ത്രിമാരും സ്പീക്കറും 77 ഭരണപക്ഷ എംഎൽഎമാരും, 41 പ്രതിപക്ഷ എംഎൽഎമ്മാരും കൂടിയുള്ള നിയമസഭയ്ക്ക് മിന്നിക്കണ തുടക്കായത് സർക്കാർ ജനങ്ങളോടു കൂടെണ്ടെന്നുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാർന്നു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കം കുറിച്ചത് മ്മടെ സ്വന്തം ഷൈലജടീച്ചറും. കഴിഞ്ഞ സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുത്ത ടീച്ചറെന്നെ കാര്യങ്ങള്‍ വ്യക്തവും ശക്തവും ആയിട്ടങ്ങ്ട് പറഞ്ഞു. നൈസായിട്ട് കോൺഗ്രസിനേം ബിജെപീനേം എടുത്തങ്ങോട്ടുടുത്തു.