കൊടകര കുഴൽപണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് റോഡിലെ പരിശോധന ഒഴിവാക്കാൻ കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കോടികൾ കേരളത്തിലിറക്കി എന്നതാണ് പരാതികളിൽ ഗൗരവമേറിയത്.
കള്ളപ്പണം കൈകാര്യം ചെയ്തതലിലും ഇടപാട് നടത്തിയതിലും കഴക്കൂട്ടത്ത് മത്സരിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപിയുടെ സമുന്നുത നേതാക്കളായി പ്രവർത്തകർ വിശ്വസിക്കുന്ന പലരും വിവിധ രീതികളിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായുള്ള പരാതികൾ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് പൊലീസിനും അന്വേഷണ സംഘത്തിനും ലഭിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്ന് ആൾ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിരിക്കുകയാണ്. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്‍റെ ശബ്ദ സന്ദേശം അന്വേഷണവിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി , സംസ്ഥാനത്തുടനീളം കളളപ്പണ്ണം ഒഴുക്കിയിരുന്നതായാണ് ആൾ കേരള ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്.