ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അജയ് കപൂറാണ് ഒടുവിലായി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അജയ് കപൂർ അംഗത്വം സ്വീകരിച്ചത്.
നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി പദ്മകാർ വൽവി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. അതേസമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ മന്ത്രിയുമായിരുന്ന പ്രിണീത് സിംഗും കോൺഗ്രസിൽ നിന്ന് രാജി വെച്ചു. പ്രിണീത് സിംഗ് നാളെ ബിജെപിയിൽ പ്രവേശിക്കും. പട്യാലയിൽ നിന്നും നാല് തവണ തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയാണ് പ്രിണീത് സിംഗ്.