അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഒരുസംഘം ആളുകൾ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായും ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതി. 10-12 യുവാക്കളുടെ സംഘമാണ് പത്താംക്ലാസുകാരനെ മർദിച്ചത്. സംഭവത്തിൻ്റെ വീഡിയോ പ്രതികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു.
ഈ മാസം 26 നാണ് സംഭവം നടന്നത്. എന്നാൽ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.