ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎം നയം.
മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറാതിരിക്കുകയാണ് വേണ്ടത്. അതിനാൽ ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് സീതാറാം യെച്ചൂരിക്ക് ലഭിച്ച ക്ഷണം നിരസിച്ചുകൊണ്ട് പി ബി അറിയിച്ചു.