ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് കാരാട്ട്. മതപരമായ വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നു. എന്നാൽ വിശ്വാസവും രാഷ്ട്രീയവുമായി കലർത്താനാണ് തീരുമാനം. മതപരമായ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും ബൃദ്ധ കാരാട്ട് വ്യക്തമാക്കി.
‘വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. രാജ്യത്തെ മുഴുവൻ മതവിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുന്നത്. മതത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി’-ബൃന്ദ ആരോപിച്ചു.
അതേസമയം പ്രതിഷ്ഠാ ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.