ന്യൂഡൽഹി:ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്. സീതാറാം യെച്ചൂരി, ശശി തരൂർ, മഹുവ മൊയ്ത്ര, അഖിലേഷ് യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും നാല് മാധ്യമപ്രവർത്തകർക്കുമാണ് ആപ്പിളിൻ്റെ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചത്.
ഐഫോണും ഇ മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് പറഞ്ഞാണ് ഇ മെയിലുകൾ വന്നിട്ടുള്ളത്. ആപ്പിളിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ മൊയ്ത്രയും പ്രിയങ്ക ചതുർവേദിയും പവൻ ഖേരയും എക്സിൽ പങ്കുവെച്ചു. സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.
മുന്നറിയിപ്പ് സന്ദേശം ലഭിച്ചവർ.
1. മഹുവ മൊയ്ത്ര (തൃണമൂൽ കോൺഗ്രസ് എംപി)
2. പ്രിയങ്ക ചതുർവേദി (ശിവസേന യുബിടി, എംപി)
3. രാഘവ് ചദ്ദ (എഎപി, എംപി)
4. ശശി തരൂർ (കോൺഗ്രസ്, എംപി)
5. അസദുദ്ദീൻ ഒവൈസി (എഐഎംഐഎം, എംപി)
6. സീതാറാം യെച്ചൂരി (സിപിഐ എം ജനറൽ സെക്രട്ടറി, മുൻ എംപി)
7. പവൻ ഖേര (കോൺഗ്രസ് വക്താവ്)
8. അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി പ്രസിഡന്റ്)
9. സിദ്ധാർത്ഥ് വരദരാജൻ (സ്ഥാപക എഡിറ്റർ, ദി വയർ)
10. ശ്രീറാം കാരി (റെസിഡന്റ് എഡിറ്റർ, ഡെക്കാൻ ക്രോണിക്കിൾ)
11. സമീർ സരൺ (പ്രസിഡന്റ്, ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ)
12. രേവതി (സ്വതന്ത്ര മാധ്യമപ്രവർത്തക)