ന്യൂഡൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് “ഇന്ത്യ” യെ വെട്ടിമാറ്റി കേന്ദ്ര സർക്കാർ. മുഴുവൻ പുസ്തകങ്ങളിലും ഇന്ത്യ എന്നതിന് പകരം “ഭാരത്” എന്നാക്കാനുള്ള തീരുമാനം എൻസിഇആർടി കമ്മിറ്റി അംഗീകരിച്ചു. എൻസിഇആർടി പാനൽ ഐക്യകണ്ഠമായണ് തീരുമാനം കൈക്കൊണ്ടത്.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിൻ്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. ഇത് പ്രകാരം ഇനി എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഇനി ഇന്ത്യ എന്ന പേര് അപ്രത്യക്ഷമാകും. എല്ലാ പുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ എൻസിആർഇടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനം എടുത്തത്.