ദില്ലി: പ്രതിപക്ഷ പാർടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം രാജ്യത്തെ 14 മാധ്യമ അവതാരകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ബിജെപി വക്താക്കളെന്ന നിലയിൽ പെരുമാറുകയും ചെയ്യുന്നവരെയാണ് മുന്നണി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്. പട്ടികയിൽ അർണാബ് ഗോസ്വാമിയും സുധിർ ചൗധരിയും ഉൾപ്പെടുന്നു. ചാനലുകളിൽ പക്ഷപാതപരമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ ബുധനാഴ്ച ചേർന്ന ഇന്ത്യ സഖ്യത്തിൻറെ ഏകോപന സമിതി തീരുമാനിച്ചിരുന്നു. ഇതിനായി സഖ്യത്തിൻ്റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് പട്ടിക പുറത്തുവിട്ടത്. പ്രസ്തുത അവതാരകരുടെ പരിപാടികളിൽ പങ്കെടുക്കില്ലെന്നും പ്രതിനിധികളെ അയയ്ക്കില്ലെന്നുമാണ് മുന്നണിയുടെ തീരുമാനം. കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പേരുകൾ പുറത്തുവിട്ടത്.
അർണാബ് ഗോസ്വാമി (റിപ്പബ്ലിക്ക് ടിവി)
സുധിർ ചൗധരി (ആജ് തക്)
അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ് )
അമൻ ചോപ്ര (ന്യൂസ് 18)
അമീഷ് ദേവ്‌ഗൺ ( ന്യൂസ് 18)
ആനന്ദ് നരസിംഹൻ (ന്യൂസ് 18 )
അശോക് ശ്രീവാസ്തവ് (ദൂരദർശൻ )ഗൗരവ് സാവന്ത് (ഇന്ത്യ ടുഡെ )
നവിക കുമാർ (ടൈംസ് നൗ )
ചിത്ര ത്രിപാഠി (ആജ് തക് )
പ്രാചി പരാശർ (ഇന്ത്യ ടി വി )
റുബിക ലിയാഖത് (ഇന്ത്യ 24)
ശിവ് അരൂർ (ഇന്ത്യ ടുഡെ )
സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരെയാണ് ബഹിഷ്കരിക്കുന്നത്.