ന്യൂഡൽഹി: സിപിഎം പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ സെമിനാർ തടഞ്ഞ് ദില്ലി പോലീസ്. ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന സെമിനാറാണ് പോലീസ് തടഞ്ഞത്. സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സുർജിത് ഭവന് മുന്നിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. കെട്ടിടത്തിലേക്കുള്ള ഗെയ്റ്റുകൾ പൂട്ടി. പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായാണ് പോലീസ് പെരുമാറിയത്.
സെമിനാറിന് മുൻകൂർ അനുമതി തേടിയില്ല എന്ന് ആരോപിച്ചാണ് പോലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ‘വീ 20’ സെമിനാർ ആരംഭിച്ചത്. മേധാ പട്ക്കർ അടക്കമുള്ളവർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്.