വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലായി രണ്ടു വർഷം കൊണ്ട് 1.27 ലക്ഷം ജീവനക്കാർ കുറഞ്ഞതായി കേന്ദ്ര സർക്കാർ. . 2020 മാർച്ചിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണം 31.91 ലക്ഷം ആയിരുന്നു. 2021ൽ 31.15 ലക്ഷമായി. 2022 മാർച്ചിൽ ഇത്, 30.64 ലക്ഷമായി കുറഞ്ഞു. രാജ്യസഭയിൽ വി ശിവദാസന് തൊഴിൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ കണക്ക്.
കേന്ദ്രസർക്കാർ ഒഴിവുകളിൽ ദീർഘകാലം നിയമനം നടത്താതെ, തസ്‌തികകൾ വെട്ടിച്ചുരുക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ നൽകിയ മറുപടിയിൽ സമ്മതിച്ചിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. 2020ൽ 9.20 ലക്ഷം പേരുണ്ടായിരുന്നു. 2021ൽ 8.61 ലക്ഷമായി ചുരുങ്ങി. 2022ൽ ഇത് 8.60 ലക്ഷം ആയി.