ചണ്ഡീഗഡ്: ഹരിയാനയിലെ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങള്‍ അനധികൃതമെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി സര്‍ക്കാര്‍ നടത്തി വരുന്ന ബുള്‍ഡോസര്‍ നടപടിക്ക് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ സ്റ്റേ. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരിലാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി കുടിലുകളും കെട്ടിടങ്ങളും കടകളും സര്‍ക്കാര്‍ ഇടിച്ചു നിരത്തുന്നത്.
കഴിഞ്ഞ നാല് ദിവസമായി ഈ നടപടി തുടരുകയാണ്. മൂന്ന് അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ രംഗപ്രവേശനം ചെയ്തത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ 250 തിലധികം കെട്ടിടങ്ങളും നിലംപരിശാക്കി.
‘അനധികൃത കയ്യേറ്റങ്ങള്‍’ എന്ന പേരില്‍ തുടങ്ങിയ നടപടിക്ക് മുമ്പായി യാതൊരു മുന്നറിയിപ്പോ നോട്ടീസോ നല്‍കിയിട്ടില്ലെന്നും ആളുകള്‍ പറഞ്ഞു. നിരാലംബരായ നിരവധി പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം ഒരു നിമിഷത്തില്‍ ഇല്ലാതായത്.