ന്യൂഡൽഹി: അനിൽ ആന്റണിയെ ദേശിയ നേതൃത്വത്തിലേക്ക് ഉയർത്തി ബിജെപി. ബിജെപിയുടെ 13 ദേശിയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് അനിലിൻ്റെ നിയമനം. കോൺഗ്രസ് സോഡ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും ആയിരുന്ന അനിൽ ആൻറണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വെെസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അനിൽ ആന്റണി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ എത്തിയാണ് അനിൽ ആന്റണി മോദിയെ കണ്ടത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ പ്രധാനമന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയത്.