ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ശാസ്ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ് അക്കാദമികൾ. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് സയൻസ് അക്കാദമികൾ അവാർഡുകൾ നിർത്തലാക്കിയത്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി യുവ ശാസ്ത്രജ്ഞർ, ശാസ്ത്ര അധ്യാപകർ, അന്തർദേശീയ നിലവാരമുള്ള ശാസ്ത്രജ്ഞർ എന്നിവർക്കുള്ള 72 അവാർഡുകളാണ് റദ്ദാക്കിയത്.
അതേസമയം ഇന്ത്യ (NASI) 20-ലധികം അവാർഡുകൾ അവാർഡുകൾ നിർത്തലാക്കിയതായി “ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. സർക്കാർ ഫണ്ട് നൽകുന്ന സ്ഥാപനങ്ങൾ എന്ത് അവാർഡുകൾ നൽകണമെന്നത് സർക്കാർതന്നെ തീരുമാനിക്കും എന്നാണ് കേന്ദ്രം പറയുന്നത്. ശാസ്ത്രജ്ഞർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ റദ്ദാക്കാനുള്ള നീക്കം ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം കവർന്നെടുക്കാനുള്ള ഒരുക്കമാണെന്ന് മുതിർന്ന ശാസ്ത്രജ്ഞർ വിലയിരുത്തി.