തിരുവനന്തപുരം: കേരളത്തിന് പ്രകൃതിദുരന്തങ്ങളും പകർച്ച വ്യാധികളും കാലാവസ്ഥ വ്യതിയാനങ്ങളെയുമടക്കം നേരിടാൻ 1228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. കേരളത്തിന് മുന്നേ അനുവദിച്ച
1023 കോടിക്കു പുറമെയാണിത് . ആറു വർഷത്തെ തിരിച്ചടവ് ഇളവടക്കം 14 വർഷത്തെ കാലാവധിയുണ്ട്. ഒപ്പം ജലവിഭവ പരിപാലനം ,തീരദേശ ശോഷണം തടയൽ തുടങ്ങിയ മേഖലകളിൽ സഹായമാകുന്ന നടപടി. 50 ലക്ഷത്തോളം പേർക്ക് വിവിധ പദ്ധതികൾപ്രകാരം വെള്ളപ്പൊക്ക കെടുതികളിൽ ആശ്വാസമാകും .
ലോക ബാങ്കിന്റെ വിലയിരുത്തൽ പ്രകാരം കേരളത്തിലെ അന്തരീക്ഷം കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ളതാണ് . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം അനവധി ജീവനുകളാണ് പൊലിഞ്ഞത് .കോടിക്കണക്കിനു രൂപയുടെ നാഷനഷ്ടമുണ്ടായി . കാലാവസ്ഥ വ്യതിയാനങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും പുറമെ കോവിഡ് മഹാമാരി സ്ത്രീകളെയും കുട്ടികളെയും കൂടുതൽ ബാധിച്ചു .പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ലോക ബാങ്കിന്റെ ഇപ്പോഴത്തെ ഇടപെടലിന് സാധിക്കും .ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ അഗസ്റ്റെ ടാനോ കൗമേ കാലാവസ്ഥാ വ്യതിയാനത്തനെതിരായ പ്രതിരോധം വർധിപ്പിക്കാൻ കേരളത്തോട് ഒപ്പമുണ്ടെന്നും ലോക ബാങ്കിന്റെ സഹായം നൽകുമെന്നും പറഞ്ഞു .മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ലോകബാങ്ക് മാനേജിങ് ഡയറക്ടർ അന്ന വെർദയുമായി കൂടിക്കാഴ്ച നടത്തി