മുംബൈ: കേരള സ്റ്റോറി സിനിമ കാണിക്കാമെന്ന് പ്രലോഭിപ്പിച്ച് പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ഏർവാടയിലാണ് സംഭവം. സിനിമ കാണിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അയൽവാസിയായ സണ്ണി ഗുപ്ത(29) നെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്ത് ഏർവാട പോലീസ് കേസെടുത്തു.
ഇയാൾ ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ എത്തുമായിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് എത്തിയ ഇയാൾ കേരള സ്റ്റോറി സിനിമ കാണാൻ കൊണ്ടുപോകാം എന്നു പറഞ്ഞ് പണം നൽകിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയെ വിവരമറിയിച്ചു.