മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശഅവർ ക്ഷേത്രാംഗണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നുവീണു. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് സംഭവം. 856 കോടി ചെലവിട്ട് നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യ ഘട്ടത്തിന് മാത്രം 351 കോടി രൂപ പദ്ധതിക്ക് ചെലവായിരുന്നു. സപ്തറിഷി വിഗ്രഹങ്ങളുടെ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും മോശം നിലവാരത്തിലുള്ള നിർമാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മഹാകൽ ലോക് ഇടനാഴിയിൽ 160 വിഗ്രഹങ്ങളാണ് പ്രതിസ്ഠിച്ചിരുന്നത്. ഇതിൽ പത്ത് അടി ഉയരമുള്ള ആറ് സപ്തറിഷി വിഗ്രഹങ്ങളാണ് തകർന്നത്.