ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഷെയർ ചെയ്തതിന് കർണാടകത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ചിത്രദുർഗയിലെ എൽ പി സ്കൂൾ അധ്യാപകനായ ശാന്ത മൂർത്തിയെയാണ് സസ്പെൻഡ് ചെയ്തത്.
സർക്കാരിന്റെ പൊതുകടത്തെ സംബന്ധിക്കുന്നതായിരുന്നു പോസ്റ്റ്. സിദ്ധരാമയ്യ 2 ലക്ഷം കോടിയുടെ വായ്പയാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന് സൗജന്യങ്ങൾ നൽകാൻ എളുപ്പമാണ്. എന്നായിരുന്നു മൂർത്തിയുടെ കുറിപ്പ്. കർണാടകത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പേരും അവർ എടുത്തിട്ടുള്ള വായ്പകളും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
മൂർത്തിയുടെ പോസ്റ്റ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് 1966ലെ കർണാടക സിവിൽ സർവീസസ് ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അധ്യാപകനെ സസ്പെൽഡ് ചെയ്തത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.