ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററിക്കെതിരെ സമര്‍പ്പിച്ച അപകീര്‍ത്തി ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ബിബിസിക്ക് സമന്‍സ് അയച്ചു.
ഡോക്യുമെന്ററി ഇന്ത്യയുടെ സല്‍പേരിന് കളങ്കംവരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ച് ഗുജറാത്തിലെ ജസ്റ്റിസ് ഓണ്‍ ട്രയല്‍ ആണ് അപകീര്‍ത്തി ഹരജി സമര്‍പ്പിച്ചത്. ഈ സംഘടനക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരായി.
രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബും ട്വിറ്ററും വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവെയ്ക്കുന്നത്. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിക്കെതിരേ ഇ ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഫെമ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.