ദിസ്പൂർ: ഹിന്ദുക്കൾ നിലനിൽക്കുന്നിടത്തോളം രാജ്യം സുരക്ഷിതമാണെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. അസമിൽ 600 മദ്രസകൾ അടച്ചുപൂട്ടിയെന്നും 300 മദ്രസകൾ കൂടി അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുവെന്നും ശർമ്മ കൂട്ടിച്ചേർത്തു. തെലങ്കാനയിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏകതാ യാത്ര’യിൽ ഓൾ-ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അസമിൽ ലൗ ജിഹാദ് തടയാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, കൂടാതെ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിൽ 600 മദ്രസകൾ പൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് ഒവൈസിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കും. ഇന്ത്യയിൽ നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഇനി അത് നടക്കില്ല. ആ സമയമാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. ആ ദിവസം വിദൂരമല്ല. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുകയാണ്, യഥാർത്ഥ അർത്ഥത്തിൽ രാജ്യത്തെ ഒരു മതേതര രാഷ്ട്രമാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നതായും.’- ശർമ്മ പറഞ്ഞു.