ചണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് കേൾക്കാൻ എത്താതിരുന്ന നഴ്സിംഗ് സ്ഥാപനത്തിലെ വിദ്യാർഥികൾക്കെതിരെ നടപടി. പരിപാടിയിൽ പങ്കെടുക്കാതിരുന്ന ചണ്ഡീഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യുക്കേഷനിലെ 36 നഴ്സിംഗ് വിദ്യാർഥികൾക്കെതിരെയാണ് പ്രതികാര നടപടി. ഹോസ്റ്റലിന് പുറത്തുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 30നു നടന്ന 100ാം എപ്പിസോഡ് പ്രക്ഷേപണത്തിൽ നിർബന്ധമായി ഭാഗമാകണമെന്നു പിജിഐഎംഇആറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യൂക്കേഷൻ (എൻഐഎൻഇ) നഴ്സിംഗ്വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥികളായ 28 പേരും ഒന്നാം വർഷത്തിലെ എട്ടുപേരും പരിപാടിയിൽ പങ്കെടുത്തില്ല. ഇതേ തുടർന്നാണ് നടപടി.