ന്യൂഡല്‍ഹി: ജന്തര്‍ മന്തിറില്‍ ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പ്യന്‍ നീരജ് പോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് താരം കുറിച്ചു. രാജ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് ഓരോ കായികതാരവും .
ഒരു രാഷ്ട്രം എന്ന നിലയിൽ കായിക താരമായാലും അല്ലെങ്കിലും ഓരോ വ്യക്തിയുടെയും അവകാശങ്ങളും അന്തസ്സം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഏറെ വൈകാരികമായ വിഷയമാണ്. അത് സുതാര്യവും നിഷ്പക്ഷവുമായ നിലയിൽ കൈകാര്യം ചെയ്തേ മതിയാവൂ.
— Neeraj Chopra (@Neeraj_chopra1) April 28, 2023
വനിതാ ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്തറിലെ സമരം ആറാം ദിവസത്തേക്ക് കടന്നു.
അതേസമയം, ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 7 പേര് ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പരാതിയിലുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.