ദിസ്പുർ: യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരെ ലൈംഗികാരോപണവുമായി അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അങ്കിത ദത്ത. ബി.വി ശ്രീനിവാസും സെക്രട്ടറി വർധാൻ യാദവിനെതിരെയുമാണ് അങ്കിതയുടെ ആരോപണം.
തന്നെ തുടർച്ചയായി ഉപദ്രവിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും അങ്കിത കൂട്ടിച്ചേർത്തു. എന്നാൽ പരാതി പറഞ്ഞതിൻ്റെ പേരിൽ ശ്രീനിവാസ് തനിക്ക് വക്കീൽ നോട്ടീസ് അയച്ചതായും അങ്കിത പറയുന്നു.