ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ നീക്കം ചെയ്ത് ഡൽഹി പോലീസ്. ഡൽഹിയുടെ പല ഭാഗങ്ങളിലായി ഒട്ടിച്ചിരുന്ന ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളാണ് വലിച്ചുകീറി കളഞ്ഞത്.
സംഭവത്തിൽ 44 കേസുകൾ രജിസ്റ്റർ ചെയ്തു. നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രസ് ഉടമകളാണ്. ഇത്തരത്തിൽ 50,000 പോസ്റ്ററുകൾക്കുള്ള ഓർഡർ ലഭിച്ചിരുന്നതായി അറസ്റ്റിലായ പ്രസ്സുടമകൾ അറിയിച്ചു.
വിമർശനങ്ങളെ ഭയക്കുന്ന മോദി ഇത്തവണയും തനിക്ക് നേരെ ഉയർന്ന വിമർശനം അടിച്ചമർത്താനാണ് ശ്രമിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പ്രിന്റിംഗ് പ്രസിൻ്റെ പേര് പോസ്റ്ററുകളിൽ പതിപ്പിക്കണമെന്ന നിയമം ലംഘിച്ചതിനാലുമാണ് കേസ് എടുത്തതെന്നാണ് പോലീസിൻ്റെ വിശദീകരണം