ബംഗളുരു: മുസ്ലിം പള്ളിയിലെ പ്രാർത്ഥനാസമയത്തെ ലൗഡ്സ്പീക്കർ ഉപയോഗത്തെയും അല്ലാഹുവിനെയും കളിയാക്കി കർണാടകത്തിലെ ബിജെപി നേതാവ്. മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയാണ് വിവാദ പരാമർശം നടത്തിയത്.
‘എവിടെപ്പോയാലും ഈ ലൗഡ്സ്പീക്കർ പ്രാർത്ഥന എനിക്ക് തലവേദനയാണ്. സുപ്രീംകോടതി വിധി വന്നാൽ ഇത് ഉടനെ നിൽക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. ഇത്രയ്ക്ക് ഉച്ചത്തിൽ സ്പീക്കറിൽ പ്രാർത്ഥിക്കാൻ അള്ളാഹുവിന് കാതുകേൾക്കില്ലേ’ എന്നതായിരുന്നു ഈശ്വരപ്പയുടെ പരാമർശം.