ഗുജറാത്ത്: ഗുജറാത്തിലെ പ്രശസ്തമായ അമുൽ ക്ഷീര സംഘത്തിൻ്റെ പൂർണ നിയന്ത്രണം ബിജെപിയുടെ കൈകളിൽ. കോൺഗ്രസിനെ തീർത്തും ബിജെപി കൈയടക്കി. നാല് കോൺഗ്രസ് ഡയറക്ടർമാർ ബി ജെ പിയിൽ ചേർന്ന തോടെയൊണ് കോൺഗ്രസിന് ഭരണം നഷ്ടമായത്. ഇന്ത്യൻ പാൽ വിപണിയുടെ ബ്രാൻഡ് ആയി മാറിയ അമുൽ 1946-ൽ സ്ഥാപിതമായതു മുതൽ കോൺഗ്രസ് ഭരണ സമിതിയാണ് ഉണ്ടായിരുന്നത്. ഗുജറാത്തിലെ 18 ക്ഷീരസംഘങ്ങളിൽ ഏതാനും എണ്ണമൊഴികെ ബി.ജെ.പി തങ്ങളുടെ നിയന്ത്രണത്തിലാക്കി കഴിഞ്ഞു. അമുൽ ബോർഡിൽ കോൺഗ്രസിന് എക്കാലത്തും മുൻതൂക്കമുണ്ടായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി. അരങ്ങ് വാഴുമ്പോൾ പോലും നരേന്ദ്ര മോഡി അധികാരത്തിൽ വന്ന 2002 മുതൽ ഡെയറി ചെയർമാനായിരുന്നത് കോൺഗ്രസ് എം.എൽ.എ.യായിരുന്ന രാംസിങ് പർമർ ആണ്. അദ്ദേഹം 2017-ൽ രാജ്യസഭാ തിെരഞ്ഞെടുപ്പിനു എന്നിട്ടും അമുൽ ബോർഡിനെ കോൺഗ്രസ് തന്നെ നിയന്ത്രിച്ചു.
ഫെബ്രുവരി 11-ന് കോൺഗ്രസിന് അതിൻ്റെ നാല് അമുൽ ഡയറക്ടർമാരെ നഷ്ടമായി. നാലുപേരും ബി.ജെ.പി.യിൽ ചേർന്നു. ഇതോടെ ഡയറക്ടർ ബോർഡിൽ കോൺഗ്രസിൻ്റെ എണ്ണം രണ്ടായി കുറഞ്ഞു. 2020-ലെ ബോർഡ് തിരഞ്ഞെടുപ്പിൽ 11-ൽ എട്ട് സീറ്റുകൾ കോൺഗ്രസ് നേടിയിരുന്നു. പക്ഷേ ഇപ്പോൾ രണ്ട് പേർ മാത്രം. ഈ വർഷം ആദ്യം അമുലിൻ്റെ ആസ്ഥാനമുള്ള ആനന്ദിലെ കോൺഗ്രസ് എം.എൽ.എ. കാന്തി സോധ പർമറും ബി.ജെ പി യിൽ ചേർന്നിരുന്നു.