അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിൽ വോട്ടർമാർക്ക് പണം നൽകി ബിജെപി. ബിജെപി എം എൽ എ കൃഷ്ണനാഥൻ ദാസിൻ്റെ അഗർത്തലയിലെ വീട്ടിൽ വെച്ചാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. പണം വിതരണം ചെയ്യുന്നതിൻ്റെയ്യും നരേന്ദ്ര മോദി പ്രസംഗിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കണം എന്നും നിർദേശം നൽകുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. സംഭവത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ മാസം 16 നാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏതുവിധത്തിലും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്ര മന്ത്രിമാരടക്കം ക്യാമ്പ് ചെയ്താണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ ഇതിനോടകം നിരവധി റാലികളിൽ പങ്കെടുത്തു കഴിഞ്ഞു.