ബലാത്സംഗക്കേസിൽ വിവാദ സന്യാസി അസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗർ കോടതിയുടേതാണ് ശിക്ഷാവിധി. സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തിൽ പത്ത് വർഷം മുൻപ് തുടർച്ചയായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മധ്യപ്രദേശിലെ ആശ്രമത്തിൽ താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടിയെ പഠനത്തിൽ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോഥ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത്.
കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നിലവിൽ മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അസാറാം ബാപ്പു ജോധ്പൂർ ജയിലിലാണ്.