ദില്ലി: റെയിൽവേ കൊളള തുടർന്ന് കേന്ദ്ര സർക്കാർ. ഇളവുകൾ നിർത്തലാക്കിയും ഫ്ളെക്സി നിരക്കുകൾ ഏർപ്പെടുത്തിയും റെയിൽവേ യാത്രക്കാർക്കു മേൽ ചുമത്തുന്നത് 3000 കോടിയുടെ അധിക ബാധ്യത. കേന്ദ്രം നേടിയത് 17851 കോടി രൂപ.
കഴിഞ്ഞ 8 മാസത്തിനിടെ റെയിൽവേ വരുമാനത്തിൽ 76% വർധനവാണ് ഉണ്ടായത്. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം രാജ്യസഭയിൽ രേഖാ മൂലം മറുപടി നൽകിയത്.