ലഖ്നൗ: ലോകാത്ഭുതവും പൈതൃക സ്മാരകവുമായ താജ്മഹലിന് വൻ തുക നികുതിയടക്കാൻ ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപറേഷൻ. കുടിശ്ശികയിനത്തിൽ ഒരു കോടിയിലധികം രൂപ അടയ്ക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അയച്ച നോട്ടീസിൽ പറയുന്നു. ആഗ്ര ഫോർട്ടിനും നോട്ടീസ് നൽകിയിട്ടുണ്ട്. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് നോട്ടീസ് അച്ചത്.
ചരിത്രത്തിൽ ആദ്യമായാണ് ചരിത്രസ്മാരകങ്ങൾക്ക് സർക്കാർ നോട്ടീസ് അയക്കുന്നത്. മൂന്ന് നോട്ടീസ് ലഭിച്ചെന്നും രണ്ടെണ്ണം താജ്മഹലിനും ഒന്ന് ആഗ്ര ഫോർട്ടിനുമാണെന്നും എഎസ്ഐ അധികൃതർ സ്ഥിരീകരിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ആഗ്ര ഫോർട്ടിനോട് അഞ്ചു കോടിയിലധികം അടയ്ക്കാനാണ് കന്റോൺമെന്റ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, സ്മാരകങ്ങൾക്ക് ഇത്തരം നികുതികൾ ബാധകമല്ല. നോട്ടീസുകൾ അബദ്ധത്തിൽ നൽകിയതെന്നാണ് വിശദീകരണം.