മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡോ. അമ്പരീൻ ലിങ്ദോ പാർടി വിട്ടു. തിങ്കൾ രാവിലെ ട്വിറ്ററിലൂടെയാണ് ലിങ്ദോ രാജിവിവരം അറിയിച്ചത്. കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്നും ആത്മപരിശോധനയ്ക്കുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്നും രാജിക്കത്തിലുണ്ട്. ഈസ്റ്റ് ഷില്ലോങ്ങിൽനിന്നുള്ള എംഎൽഎയായ ലിങ്ദോ ഭരണകക്ഷിയായ എൻപിപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.
നേരത്തെ തെലങ്കാനയിൽ 13 പിസിസി അംഗങ്ങൾ രാജിവച്ചിരുന്നു. മറ്റു പാർടികളിൽനിന്ന് കോൺഗ്രസിലേക്ക് കുടിയേറിയവർക്ക് പ്രാധാന്യം ലഭിച്ചെന്ന മുതിർന്ന നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. സിറ്റിങ് എംഎൽഎ ദനസാരി അനസൂയ (സീതക്ക), മുൻ നിയമസഭാംഗം വേം നരേന്ദർ റെഡ്ഡി എന്നിവരും രാജിവച്ചവരിലുണ്ട്.
കോൺഗ്രസിന് വീണ്ടും തിരിച്ചടി; തെലങ്കാനയിൽ 13 പിസിസി അംഗങ്ങൾകൂടി രാജിവച്ചു