അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സാഹിദ് മിയയാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ പാർട്ടി ഓഫിസ് തുറക്കാൻ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം.
ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ഭാനുലാൽ സാഹയ്ക്ക് ഉൾപ്പെടെ 30 പേർക്ക് പരുക്കേറ്റു.
2018 ൽ ബിജെപി അധികാരത്തിൽ വന്നയുടൻ ബിജെപി പ്രവർത്തകരുടെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഓഫിസ് പാർട്ടി പ്രവർത്തകർ തുറക്കാൻ ഒത്തുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ബിജെപി പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലിസിൻ്റെ അനുമതിയോടെയാണ് പ്രവർത്തകർ അവിടെ ഒത്തുകൂടിയത്.
സിപിഎം നേതാവിനെ കൊന്ന ആർഎസ്എസ് നേതാവിനെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു