എം.എൽ.എമാരെ കൂറുമാറ്റി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ദേശിയ അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കായി അന്വേഷണം ഊർജിതമാക്കി. അന്വേഷണം ഉത്തർപ്രദേശിലേക്കും വ്യാപിപ്പിച്ചു. കേസിൽ പ്രതികളായ തുഷാറിനെയും ജഗ്ഗുസ്വാമിയെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞദിവസമാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തത്. ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്. തെലങ്കാന ഹൈക്കോടതി നിർദേശമനുസരിച്ചാണ് തുഷാർ വെള്ളാപ്പള്ളിയെടക്കം പ്രതികളാക്കിയത്.
നേരത്തെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാർ അടക്കമുള്ളവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്.
ഓപ്പറേഷന്‍ ലോട്ടസ്; തുഷാറിനും സന്തോഷിനുമെതിരെ ലുക്കൗട്ട് നോട്ടീസ്