ചെന്നൈ: സഹപ്രവർത്തകയോട് അശ്ലീല പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബിജെപി നേതാവ്. ഒബിസി വിഭാഗ നേതാവ് ‘സൂര്യ ശിവയെയാണ് സഹപ്രവർത്തകയോട് മോശമായി പെരുമാറിയത്. ഫോണിലൂടെയാണ് സൂര്യ ശിവ മോശം പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സൂര്യ ശിവയുടെ ശബ്ദരേഖയും പുറത്തുവന്നു.
സഹപ്രവർത്തകയെ ആക്രമിക്കാൻ ഗുണ്ടകളെ അയയ്ക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും സൂര്യ ശിവ പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഒപ്പം അശ്ലീല പരാമർശങ്ങളും നടത്തി. വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായിരുന്നു.
ബിജെപി ബംഗാൾ നിയമവിഭാഗം തലവനെതിരെ ലൈംഗിക പീഡന പരാതിയുമായി സഹപ്രവർത്തകൻ
ആഷിക് തന്നെ ഒരു കോൺഗ്രസ് എംഎൽഎക്ക് കാഴ്ചവെക്കാൻ ശ്രമിച്ചു; പീഡനക്കേസിൽ കെഎസ്യു നേതാവിനെതിരെ മൊഴി