ഗുജറാത്തിലെ മോർബി തൂക്കുപാലം അപകടത്തിൽ മരിച്ചവർക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈക്കോടതി. യാഥാർഥ്യമറിഞ്ഞുള്ള നഷ്ടപരിഹാരം നൽകണം, സത്യവാങ്മൂലം സമർപ്പിക്കണം, സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും സർവേ നടത്തണം, പാലങ്ങളുടെ അവസ്ഥയും കണക്കും കോടതിക്ക് നൽകണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.
ഒക്ടോബർ 30ന് നടന്ന അപകടത്തിൽ 140ൽ പരം ആളുകൾ മരിച്ചിരുന്നു. ഏഴ് മാസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഒക്ടോബർ 26നാണ് പാലം തുറന്ന്കൊടുത്തത്. എന്നാൽ പഴയ കമ്പികൾ മാറ്റുകയോ ബലപ്പെടുത്തുകയോ ചെയ്തിരുന്നില്ല. തറയിലെ മരപ്പാളികൾക്ക് പകരം അലൂമിനിയമാണ് ഉപയോഗിച്ചത്. ഇത് പാലത്തിന് ഭാരം കൂട്ടി. ആ പണികളിലൊന്നും എഞ്ചിനീയറിംഗ് വൈദഗ്ദ്യം ഉള്ളവർ മേൽനോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്നുകൊടുക്കുകയും ചെയ്തു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
മോർബി തൂക്കുപാലം തകർന്നതിൽ വഞ്ചനയോ അതോ ഗൂഢാലോചനയോ; ബിജെപിയെ വിമർശിച്ച് ശിവസേന