ദില്ലി: തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ദില്ലി മന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജയിനിൻ്റെ പുതിയ വീഡിയോ പുറത്ത്. സത്യേന്ദർ ജെയിൻ സെല്ലിൽ ആഹാരം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സത്യേന്ദർ ജെയിനിനെ സെല്ലിൽ മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കള്ളപ്പണ കേസിലാണ് ദില്ലി ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞുവെന്നുമുള്ള സത്യേന്ദർ ജെയിനിൻ്റെ വാദത്തിനിടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പഴങ്ങൾ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കഴിഞ്ഞ ദിവസം സത്യേന്ദർ ജെയിനിനെ സെല്ലിൽ മസാജ് ചെയ്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതിയെന്ന് ജയിൽ വൃത്തങ്ങൾ പറഞ്ഞിരുന്നു. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. തിഹാർ ജയിലിൽ സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിൻ്റെ കാൽ തിരുമ്മുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ജയിലിലും മന്ത്രി വിഐപി; സത്യേന്ദറിന് സഹ തടവുകാരൻ മസാജ് ചെയ്യുന്നതിൻ്റെ വീഡിയോ പുറത്ത്