മൈസൂരു: ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉയർന്ന ജാതിക്കാർ. ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഗ്രാമത്തിൽ നടന്ന ദലിതരുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. എച്ച്ഡി കോട് താലൂക്കിലെ സർഗൂരിൽ നിന്നുള്ള വധുവിൻ്റെ ബന്ധുക്കൾ ചടങ്ങിനായി ഗ്രാമത്തിൽ എത്തിയിരുന്നു. വിവാഹസദ്യക്ക് ശേഷം ഇവർ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെയിൽ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ ലിംഗായത്ത് ബീഡിയിലെ ടാങ്കിൽ നിന്നും വെള്ളം കുടിക്കുകയായിരുന്നു. ഇതു കണ്ട ഗ്രാമവാസികളിലൊരാൾ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ടാങ്കിലെ വെള്ളം അശുദ്ധമാക്കിയതിന് സ്ത്രീയെ ശകാരിക്കുകയും ചെയ്തു.
ടാങ്ക് വൃത്തിയാക്കുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.