രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ. 25 വയസുകാരി ശ്വേതയാണ് അറസ്റ്റിലായത്. തൻ്റെ മരിച്ചു പോയ അച്ഛനെ തിരിച്ചുകൊണ്ടുവരുന്നതിന് നരബലി നടത്താനാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്ന് ശ്വേത മൊഴി നൽകി. സൗത്ത് ദില്ലിയിലെ കൈലാഷ് മേഖലയിലാണ് സംഭവം നടന്നത്.
കൃത്യസമയത്ത് പോലീസ് നടത്തിയ ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞത്. ഒരു ദിവസം മുൻപാണ് ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നത്. കുഞ്ഞിനെ ബലി കൊടുത്താൽ മരിച്ചു പോയ പിതാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു യുവതിയുടെ വിശ്വാസമെന്ന് പോലീസ് പറഞ്ഞു.
ശ്വേതയുടെ പിതാവ് ഒക്ടോബറിലാണ് മരണപ്പെട്ടത്. അതേ ലിംഗത്തിലുള്ള കുഞ്ഞിനെ നരബലി നൽകിയാൽ പിതാവിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിൻ്റെ ശവസംസ്കാരവേളയിൽ തനിക്ക് വിവരം കിട്ടിയെന്നുമാണ് ശ്വേത പറഞ്ഞത്. പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന അന്ധവിശ്വാസത്തിൽ ഒരു ആൺകുഞ്ഞിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. അന്ധവിശ്വാസം അനുസരിച്ച് ആചാരം നടത്തിവരികയായിരുന്നു അറസ്റ്റിലായ ശ്വേത.
നരബലി; കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി