ബിജെപി എംഎൽഎ വിക്രം സിങ് സൈനി കലാപക്കേസിൽ പ്രതിയായതോടെ ഉത്തർപ്രദേശിലെ കത്തൗളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2013ലെ മുസാഫർനഗർ കലാപക്കേിൽ പ്രതിയായതോടെ സൈനിയെ തിങ്കളാഴ്ച അയോഗ്യനാക്കുകയായിരുന്നു. കത്തൗളിയിലെ വോട്ടെണ്ണൽ ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ അഞ്ചിന് നടക്കും.
കത്തൗളിയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ 2022ൽ ഒഴിവ് വന്ന എല്ലാ മണ്ഡലങ്ങളിലും നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അഞ്ചു മണ്ഡലങ്ങളിൽ നവംബർ അഞ്ചിന് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. യു.പി, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഈ മണ്ഡലങ്ങൾ. യു.പിയിലെ മെയിൻപുരി ലോകസഭാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.