അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് അവസാനം രാജിവച്ചത്. സ്പീക്കർ നിമാബെൻ ആചാര്യയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് സമർപ്പിച്ചത്. മൂന്നു ദിവസത്തിനിടെ കോൺഗ്രസിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെ എം.എൽ.എയാണ് ഭവേശ് കത്താര. ചൊവ്വാഴ്ച മുൻ പ്രതിപക്ഷ നേതാവ് മോഹൻ സിങ് റാഠവയും രാജിവെച്ച് ബി.ജെ.പി.യിലേക്കു ചേർന്നിരുന്നു. ഇതോടെ, നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 60 ആയി. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 എം.എൽ.എ.മാർ ഉണ്ടായിരുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനയാത്രയിൽ അണിചേരാനാണ് കോൺഗ്രസ് വിട്ടതെന്ന് ഭഗവൻ ഭായ് പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് രാജി. എന്നാൽ, ബി.ജെ.പി. നിർദേശിച്ചാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.