ന്യൂഡൽഹി: സുപ്രീംകോടതിയുടെ 50ാം ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. ഇന്നലെ വിരമിച്ച യു.യു.ലളിതിന് പിൻഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് എത്തുന്നത്. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹത്തിന് രണ്ടു വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക.
സുപ്രീംകോടതിയുടെ 16–-ാമത് ചീഫ്ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിൻ്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു.